
യമുനാനദി കരകവിഞ്ഞു, ജനങ്ങള്‍ പരിഭ്രാന്തിയില്‍
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് യമുനാനദി കരകവിഞ്ഞൊഴുകുന്നു. നദിയുടെ കരയില്‍ താമസിക്കുന്ന ജനങ്ങള്‍ ഭീതിയിലാണ്. ഡല്‍ഹി കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 1978 ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക ഭീഷണിയാണിത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. 205.60 മീറ്ററായാണ് ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. ഇത് പതിവിലും കൂടിയ അളവാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു. അര്‍ധ സൈനിക വിഭാഗങ്ങളേയും യന്ത്ര സജ്ജീകരണങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്. ഹരിയാനയിലും ഡല്‍ഹിയിലും പലയിടത്തും വെള്ളക്കെട്ടുകള്‍ രൂക്ഷമാണ്.
Read more ...
ശ്രീ .രഞ്ജിത് കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതി സംവിധാനം ചെയ്ത " പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്", പ്രാഞ്ചിയേട്ടന് എന്ന ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.