
ഓഹരി വിപണി നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി കാര്യമായ മാറ്റമില്ലാതെ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്സ് 21.65 പോയന്റിന്റെ നേരിയ നേട്ടത്തോടെ 18666.71ന്റില്‍ ക്ലോസ് ചെയ്തു. ഇന്നലെ 31 മാസക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ നിഫ്റ്റി 1.25 പോയന്റിന്റെ നേരിയ നേട്ടത്തോടെ 5607.85 പോയന്റിലും വ്യാപാരമവസാനിപ്പിച്ചു. 18,627.67 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്സ് ഒരവസരത്തില്‍ 18,721.21ലേക്ക് ഉയരുകയും 18,540.65ലേക്ക് താഴുകയും ചെയ്തു. ആഗോള വിപണികളിലെ നഷ്ടമാണ് തുടര്‍ച്ചയായ രണ്ടു ദിവസം മികച്ച നേട്ടം കൈവരിച്ച സൂചികകളെ പിടിച്ചു നിര്‍ത്തിയത്. യൂറോപ്പ്യന്‍ ബാങ്കുകളുടെ കടബാധ്യത സംബന്ധിച്ച ആശകളെ തുടര്‍ന്ന് ആഗോള വിപണികളിലുണ്ടായ നഷ്ടത്തിന് പിന്നാലെ നീങ്ങിയ സെന്‍സെക്്സ് വ്യാപരമാരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ നൂറ് പോയന്റോളം താഴ്ന്നിരുന്നു. ടെലികോം, സിമന്റ്, മെറ്റല്‍ ബാങ്കിങ് മേഖലകളിലെ ഓഹരികളുള്പ്പടെ എച്ച്.യു.എല്‍, ടി.സി.എസ്, വിപ്രൊ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റാന്‍ബാക്സി എന്നീ മുന്‍നിര ഓഹരികളുടെ നേട്ടമാണ് സൂചികകളെ വലിയ നഷ്ടത്തില്‍ നിന്ന്് അകറ്റി നിര്‍ത്തിയത്.....
Read more ...
പൊറുതി കിട്ടാത്ത മനസ്സുമായി പൊരുത്തപ്പെടാത്ത മുഷിഞ്ഞു നാറിയ ചിന്തകള്‍ക്കും മേലെ നീല നിറമുള്ള ആകാശം ഉണ്ട് ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.