
ന്യൂസീലന്‍ഡില്‍ ഭൂകമ്പം; 140 കോടി ഡോളര്‍ നഷ്ടം
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആള്‍നാശം റിപ്പോര്‍ട്ടുചെയ്തിട്ടില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കെട്ടിടങ്ങള്‍ക്കും മറ്റും വന്‍ നാശനഷ്ടമുണ്ടായിട്ടും ആള്നാശമില്ലാത്തത് അത്ഭുതകരമാണെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. നഗരത്തിലെ റോഡുകളും പാലങ്ങളും പൂര്‍ണമായി തകര്‍ന്നു. വൈദ്യുതി ബന്ധവും താറുമാറായി. 140 കോടിയോളം ഡോളറിന്റെ നഷ്ടം കണക്കാക്കുന്നതായി ക്രൈസ്റ്റ് ചര്‍ച്ച് മേയര്‍ ബോബ് പാര്‍കര്‍ പറഞ്ഞു.
Read more ...
റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത് ...
അബുദാബി ഷേക്ക് സായിദ് പള്ളിയില്‍ ഇപ്രാവശ്യം അഞ്ചര ലക്ഷം ആളുകള്‍ നോമ്പുതുറ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.