
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കള്ളനോട്ട് കേസില്‍ അറസ്റ്റില്‍
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ കെ.എം. അബ്ദു റൗഫിനെ കള്ളനോട്ട് കേസില്‍ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. ഈ കേസില്‍ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. റൗഫിന്റെ ഓഫീസിലും വീട്ടിലും കേസുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ് നടത്തി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് പ്രദേശത്ത് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്കുന്ന ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസില്‍ വിചാരണ നേരിടുന്നയാളാണ് റൗഫ്. തഹസില്‍ദാരുടെ പേരില്‍ വ്യാജസീലുണ്ടാക്കി ഒപ്പിട്ട് 300 ഏക്കര്‍ ഭൂമിയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ പലതവണ റൗഫിന്റെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയിട്ടുണ്ട്.
Read more ...
machampadi: കുഞ്ഞാലിക്കുട്ടിയുടെ ബന്ധു ...
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ കെ.എം. അബ്ദു റൗഫിനെ കള്ളനോട്ട് കേസില്‍ ...
താക്കോല്‍ക്കൂട്ടം: ഓര്‍ക്കാതെ ...
Arif Arafa: മദ്യം സമ്പൂര്‍ണമായി ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.