
കശ്മീര്‍: സുരക്ഷാസമിതി നാളെ ചേരും
ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി നാളെ അടിയന്തര യോഗം ചേരും. കശ്മീരിലെ സൈന്യത്തിന്റെ പ്രത്യേക അധികാരത്തെക്കുറിച്ചും പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ചര്‍ച്ച ചെയ്യുമെന്ന് സൂചനയുണ്ട് കശ്മീര്‍ സ്ഥിരം സംഘര്ഷവേദിയായതിനെ തുടര്‍ന്ന് തുടര്‍ച്ചയായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധകാരികള്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നേരിടാന്‍ ജൂണ്‍ 30 നാണ് ആദ്യം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കശ്മീരിലെ ശ്രീനഗറില്‍ ബുധനാഴ്ച രണ്ടാം ദിവസവും കര്‍ഫ്യൂ തുടരുകയാണ്. അനന്ത്നാഗ് ജില്ലയിലെ രണ്ട് നഗരങ്ങളിലേക്കുകൂടി ബുധനാഴ്ച കര്‍ഫ്യൂ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
Read more ...
"ഓരോ ജീവിതത്തിനും ഒരുപാട് സ്വപ്നങ്ങളുണ്ടാവും, ഓരോ സ്വപ്നത്തിനും ഒരുപാട് അര്‍ഥങ്ങളും പക്ഷെ ,നമ്മള് ഒരൊറ്റ ...
If you are willing to contribute bloglokam.org please contact us at mail@bloglokam.org
Copyright © 2007 Bloglokam.org | All Rights Reserved
ഈ വെബ്സൈറ്റില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത് ഇവിടെ ഒരു comment ഇടാന്‍ അപേക്ഷ.